പ്രണയവരമ്പത്ത്  - പ്രണയകവിതകള്‍

പ്രണയവരമ്പത്ത്  

ചിരിയും കരച്ചിലും സംഗമിക്കും
ചിറ വരമ്പത്ത് നാം ഒത്തു ചേരും
കരയാതിരിക്കുവാന്‍ നീചിരിക്കും
ചിരിയില്‍ കരച്ചില്‍ വിതുമ്പി നില്‍ക്കും
നമ്മള്‍ അന്നാദ്യമായ്‌ കണ്ട നാളും
തമ്മില്‍ പലതും അറിഞ്ഞ രാവും
അകതാരില്‍ അറിയാതെ അയവിറക്കും
അതുകണ്ടു താരകള്‍ കണ്ണിറുക്കും
പകലിരവു നമ്മള്‍ക്കു മാത്രമാകും
പകരും പരസ്പരം പ്രണയരേണു
പലനാളുകള്‍ കാത്ത മോഹമൊന്നും
പതിരല്ല കതിരെന്നു നാമറിയും .


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:10-09-2012 07:29:37 PM
Added by :vtsadanandan
വീക്ഷണം:273
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me