സായാഹ്നത്തിലും ...... - പ്രണയകവിതകള്‍

സായാഹ്നത്തിലും ...... 

പണ്ടുനിന്റെനുണക്കുഴിച്ചന്തവും
പല്ലുമുല്ലമൊട്ടെന്നോരുപമയും
പിന്നിലായെന്നെമാടിവിളിക്കുന്ന
പിന്നിയിട്ടമുടിച്ചുരുൾഭംഗിയും
കണ്ടമാത്രയില്‍എന്നുള്ളിലെത്രനാള്‍
കണ്ണുംപൂട്ടിഉറങ്ങിക്കിടന്നതാം
കാവ്യശീലുകള്‍പാറിപ്പറന്നെന്റെ
കാതരമാംമനസ്സില്‍ നിറഞ്ഞതും
ചോപ്പ്മായാത്തചുണ്ടിലെതേന്‍ചിരി
ചോര്‍ത്തിഞാനെന്റെഉള്ളില്‍നിറച്ചതും
അഗ്നിസാക്ഷിയായ് നമ്മള്‍ ഒന്നായതും
വിഘ്നമേശാതെ ജീവിതംപൂത്തതും
സ്വച്ഛശാന്തമീ സായാഹ്നവേളയില്‍
അച്ഛനമ്മമാരാണ്‌ നാമെങ്കിലും
ഒക്കെയോര്‍ക്കുമ്പോള്‍ എന്തൊരാനന്ദമാ-
ണിക്കവിതയ്ക്കതുഹേതുവായതും !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:10-09-2012 10:44:46 PM
Added by :vtsadanandan
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me