പ്രപഞ്ചസുന്ദരി  - തത്ത്വചിന്തകവിതകള്‍

പ്രപഞ്ചസുന്ദരി  

ഉടയാടയൊന്നും തുന്നിയൊരുക്കാതെ
പൂമാലയൊന്നും കോർത്തിണക്കത്തെ
ഭൂമിദേവിയെ പച്ചയുടുപ്പിച്ചു
മലകളിൽനിന്നു മുലപ്പാലുപോലെ മഴവെള്ളവും
ആർത്തവ രക്തം പോലെ ചളിവെള്ളവും ഒഴുക്കി
വിയർപ്പായി കടൽവെള്ളവും
എരിതീ വെയിലത്ത് വാടാതെ
സൂര്യകിരണങ്ങെളെന്നും വിരിച്ചാ-
ഹാരനീഹാരങ്ങളൊരുക്കി
രാവിൻറെ മരവിലെ ശാന്തതയിൽ
അമ്പരാന്തം ചുംബിച്ചുറങ്ങുന്ന
അഖിലാണ്ഡസുന്ദരിയെപ്പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-05-2019 04:24:32 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :