മാറ്റം.
നിശ്ചല ജലാശയത്തിലൊരു കല്ലെടുത്തിട്ടു,
വേദനിച്ചിട്ടാവാം കണ്ണനീർ തുള്ളികൾ ഉയർന്നു പതിച്ചു.
എന്നിട്ടും തടാകം എനിക്കിമ്പമേകാൻ
അസ്തമയസൂര്യപ്രകാശത്തിൽ,
ശ്രുതിമധുര ഭാവഗാനത്തിന്റെ
ആരോഹണാവരോഹണങ്ങൾ പോലെ,
വിടരുന്ന വർണ്ണോജ്വലപുഷ്പം പോലെ,
ശബളാഭമായ വർണ്ണശലഭം പോലെ,
സാവധാനം ചിറകടിച്ചു തുടങ്ങി.
പെട്ടെന്ന് ഞാൻ പിന്നോട്ടു മാറി,
അടർന്ന കണ്ണുനീർത്തുള്ളികൾ തടാകത്തിൽ വീഴാതിരിക്കാൻ.
Not connected : |