തുണ  - തത്ത്വചിന്തകവിതകള്‍

തുണ  

സ്നേഹം വിലക്ക് വാങ്ങിച്ചു
വേദനയാക്കിമാറ്റി
ദുഃഖഭാരം ചുമക്കുന്ന
ദുരാഗ്രഹത്തിന്റെ സന്തതികൾ
വെട്ടിപ്പിടിച്ചതൊന്നും
അനുഭവിക്കാൻ നേരമില്ലാതെ
പുളയുന്ന മനസ്സിന്റെ
അഗ്നികുണ്ഡം സ്വന്തമാക്കി
വിഴുപ്പു കേട്ട് ചുമക്കാൻ വയ്യാതെ
അൾത്താരയിലും അമ്പലമുറ്റത്തും
വടികുത്തി പാറകൾ തട്ടിമാറ്റി
മൗനമൊരുതുണയായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-05-2019 05:25:18 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :