പ്രളയം - മലയാളകവിതകള്‍

പ്രളയം 

കാടും മലയും അരുവികളും തീർത്ത
പുഴ അഴകുള്ളവൾ ആയിരുന്നു.
പൂമരം ചാർത്തിയ വർണ്ണജാലങ്ങളാ --
ലെന്നും സുഗന്ധവുമായ് പ്രവഹിച്ചവൾ.
മാനവർക്കെന്നും കുടിനീരുമായി,
വയലേലകൾക്ക് നനനീരുമായി,
നാടിന്റെ മണമുള്ള മത്സ്യസ്രോതസ്സായി,
തീരപ്രദേശ വ്യവസായ ബന്ധുവായ്,
സഞ്ചാര സായൂജ്യമേകുന്ന മാർഗ്ഗമാ --
യെന്നും ഒഴുകി തെളിനീരുമായവൾ.
ദുരമൂത്ത മർത്യൻ തുലനം മറന്ന്
തട കെട്ടി, മല വെട്ടി, തടി വെട്ടി, മണ്ണൂറ്റി
പുഴതൻ പ്രവാഹം തടഞ്ഞതിക്രൂരം,
ജലമല്പമൊഴുകുന്ന പുഴയിൽ നിറച്ചു,
അഴുകുന്ന, ചീയുന്ന മാലിന്യമെല്ലാം.
ആകെ മെലിഞ്ഞതി ദുർഗന്ധ വാഹിയായ്
കടലിലേയ്ക്കെത്തിയ പുഴകളെക്കണ്ട്
കടലമ്മ തിരയടിച്ചേറെക്കരഞ്ഞിട്ടും,
പൊഴിയിട്ടു പ്രതിഷേധമതു കാട്ടിയിട്ടും,
മാനുഷൻ രാസമാലിന്യവും പ്ലാസ്റ്റിക്കും
പുഴയിലൊഴുക്കി പ്രതികരിച്ചു.
എല്ലാം സഹിച്ചവസാനം കടലമ്മ,
പുഴകളെ പരിശുദ്ധമാക്കീയൊഴുക്കുവാൻ,
മേഘമായ് മാരിയായ് പേമാരിയായി
പ്രളയമായ് താണ്ഡവമാടിയെത്തി.
ഉള്ളവരില്ലാത്തവരെന്ന ഭിന്നത,
വലിയവർ ചെറിയവരെന്നുള്ള ചിന്ത,
ജാതി, മതാന്ധതയേറ്റും മതിലുകൾ,
വിശ്വാസി, നാസ്തികനെന്ന വ്യത്യാസം,
പ്രളയത്തിനില്ലെന്ന സത്യമറിഞ്ഞ്,
പ്രകൃതിയാണമ്മയെന്നറിയുകിൽ, വീണ്ടും
അതിജീവനക്കഥ പാടാതിരിക്കാം.


up
0
dowm

രചിച്ചത്:സുധീരൻ 8-9-18
തീയതി:20-05-2019 07:28:09 PM
Added by :Damodaran Sudheeran
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me