ഗംഗോത്രിയിൽ നിന്നും
ഗംഗോത്രിയിൽ നിന്നും
ഗംഗോത്രിയാം പർവ്വത ശിഖരങ്ങളെ
ഗഗനചരിയാം മേഘങ്ങളെ
ഗംഗ ഉണർന്നില്ലേ ...ഗുഹാമുഖങ്ങളിൽ
തപസ്സിരുന്ന സന്യാസിമാർ അറിഞ്ഞില്ലേ
ഗമനം മന്ത്രിച്ചു പിറാവുകൾ പാറി.
വെണ്ണഴകിൽ ചുംബിച്ച സൂര്യനോടൊപ്പം
വസുന്ധര തൻ മാറിൽ വസന്തമേകി.
നിൻ അലകളിൽ മലകളോ ശിലകളായി
നീ ശിവഗംഗയായി നടനം ആടി.
ഹര ഹര മംഗള കീർത്തനം പാടി
തുളളി തുളളി പല വഴികൾ തേടി.
ഹരിമുരളീരവം നിറയുംകാനനഛായതേടി.
ദേഹിവെടിയുന്ന ദേവദാസന്നു ആത്മയർപ്പണമേകി.
കോടി കോടി ബ്രഹ്മാണ്ഡം നിന്നെ സ്തുതിക്കുമ്പോൾ,
ധ്വനിഉണർത്തി ഭാരത ഭൂമിക്കുപുണ്യസ്‌നാനമേകി.
ഹിമഗിരീശ്വര മലീമസമാകാതെ
ഗംഗയൊഴുകട്ടെ നിത്യസ്നേഹമായി .
വിനോദ് കുമാർ വി
Not connected : |