അപ്പപ്പോൾ .... - തത്ത്വചിന്തകവിതകള്‍

അപ്പപ്പോൾ .... 

മറവിയിൽ മുങ്ങിപ്പൊങ്ങുന്നവർ
അപ്പപ്പോൾ പറഞ്ഞു തീർത്തും
കൊടുത്തും വാങ്ങിയുംനാളത്തെ
മറവിയിൽ സംശയമില്ലാതെയും
വാഗ്‌വാദമില്ലാതെയും പകയില്ലാതെ
ദുരൂഹതയിലെ ഇടച്ചിലൊഴിവാക്കാൻ.

കേട്ടുനിൽക്കുന്നവരെപ്പോഴും
മറവിക്കാരനെ നോക്കി പല്ലിളിക്കും
മുഖമെല്ലാം മഞ്ഞളിക്കും കിളവന്റെ
‘മറവിയും അത്യാഗ്രഹവും’
സത്യമെന്തെന്നറിയാതെ
ചാനലുപോലെ ചർച്ചയാകും
ജീവിതംഅല്പം മെച്ചമെങ്കിൽ
ആളിന്റെ ചരിത്രം വിളമ്പി രസിക്കും.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-05-2019 08:10:04 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :