ലേഡീസ് കമ്പാർട്ട്‌മെന്റ് - തത്ത്വചിന്തകവിതകള്‍

ലേഡീസ് കമ്പാർട്ട്‌മെന്റ് 


ഒരു ദീർഘദൂര വണ്ടിയായിരുന്നു.
ഇളം നീല കുപ്പായക്കാരന്റെ
കറുത്ത കൈയിലെ
വെളുത്ത പാത്രത്തിലെ
ഈച്ചകൾ ചുംബിക്കുന്ന
ഉഴുന്ന് വട..
നോർത്തിന്ത്യക്കാരന്റെ വായിലെ
പാൻപരാഗിന്റെ മടുപ്പിക്കുന്ന
മുഷിഞ്ഞ വാട..
വട്ടപൊട്ടിട്ട തമിഴത്തി പെണ്ണിന്റെ
ചുവന്ന മാലയും
വെള്ളി കൊലുസും...
വടിയുംകുത്തി മുഖം മറച്ചു
രൂപയ്ക്ക് തെണ്ടുന്ന
വിരൂപക്കോലം..
ഇടയ്ക്കിടയ്ക്ക് തുപ്പല്-
തെറിപ്പിച്ചുള്ള
കപ്പലണ്ടിക്കാരന്റെ സൈറൺ.
കള്ളിഷർട്ടിട്ട ഹിന്ദിക്കാരുടെ
ഉച്ചാരണശുദ്ധിയില്ലാത്ത ചായ കാപ്പി...
കയറിയാൽ മനം മടുപ്പിക്കുന്ന
ബാത്രൂം സാഹിത്യം..
ഈ വണ്ടിക്ക് ഒരുപ്രത്യേക മണമുണ്ട്...
അത്
നിലംതുടയ്ക്കുന്ന
കൈകാൽ തളർന്ന
പിച്ചക്കാരനിലും പടർന്നിരിക്കുന്നു..
ഇതേ വണ്ടിയിൽ ചേർന്നിരുന്ന്
നമ്മളെത്ര യാത്രകൾ ചെയ്തിട്ടുണ്ട്??
നിന്നെ ഓർക്കുമ്പോളൊക്കെ
എന്റെ
നുണക്കുഴി അറിയാതെവിടരും..
ഇടയ്ക്കുണ്ടായ മയക്കം
ലോട്ടറിക്കാരന്റെ
അലർച്ചയില് അലിഞ്ഞു...
വണ്ടി വീണ്ടും എന്നെ വയറ്റിലിട്ട്
കിതച്ചു പാഞ്ഞു..
എനിക്കടുതുത്തുള്ള
ഉറങ്ങാത്ത കണ്ണുകൾ
കഹോന പ്യാര് ഹേ പാടിവന്ന
നാടോടി പെണ്ണിന്റെ മാറിലേയും
വയറ്റിലേയും വിയർപ്പിനെപറ്റിമാത്രം
പറഞ്ഞു..
സിന്ദൂരം തൊടാൻ മറന്ന
മലയാളി പെണ്ണിന്റെ
മടിയിൽ കിടന്നൊരു ഉശാന്താടി
ഇടയ്ക്കിടെ ഇടങ്കണ്ണിട്ടെന്നെ നോക്കി..
പാടി തൊണ്ട പൊട്ടിക്കുന്ന
അണ്ണാച്ചിപെണ്ണിലും ,
നടന്നുപോകുന്നവരിലും,
കണ്ണടവച്ച പുസ്തക ക്കാരനിലും,
ബജിയിലും,പഴം പൊരിയിലും,
കശുവണ്ടി പരിപ്പിലും,
പച്ചക്കറിവിത്തുകളിലും,
ഓടിനടക്കുന്ന-
ഉറങ്ങാത്തകണ്ണുകൾ
എന്റെനേരെയും
ഇടക്കൊരുനോട്ടമെറിയും...
ഞാൻ കാണാത്തപോലെ
ഇരുന്നുകൊടുക്കും..
അന്നുമുത്തൽ ലേഡീസ്കമ്പാർട്ട് -
മെന്റില്ലാത്ത ആ വണ്ടിക്ക്
അവൾ
യാത്രചെയ്തിട്ടില്ലത്രെ....
വിനീഷ്


up
1
dowm

രചിച്ചത്:
തീയതി:22-05-2019 01:08:19 AM
Added by :Vineesh P
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me