മുറ്റത്തെ മാവ്  - തത്ത്വചിന്തകവിതകള്‍

മുറ്റത്തെ മാവ്  

മുറ്റത്തൊരുമാവുണ്ടങ്കിൽ
കണ്ണികടുമാങ്ങയിടാം
പച്ചപ്പുളിമാങ്ങപറിക്കാം
ഒക്കത്തൊരു കൊച്ചുണ്ടങ്കിൽ
പഴുത്ത മാങ്ങാ ചപ്പാൻ കൊടുക്കാം
പഴുത്തമാങ്ങ വീഴുമ്പോൾ
പിള്ളേരെല്ലാം ഓടിയടുക്കും.
മധുരത്തിൻ മാസത്തിൽ
പൊരിവെയിലിൽ മേടച്ചൂടിൽ
പെറുക്കി മടുത്തും
തിന്നു മടുത്തും
വേനൽ കാലം
ഇടവപ്പാതിയിൽ
പടുമഴമുറ്റത്തെത്തും മുമ്പേ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-05-2019 05:53:24 PM
Added by :Mohanpillai
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :