പെരുമഴയുണ്ടോ? - തത്ത്വചിന്തകവിതകള്‍

പെരുമഴയുണ്ടോ? 

വ്യതിയാനങ്ങളൊന്നുമറിയാതെ
എന്തെങ്കിലുമൊക്കെ പറയുന്ന
കാലാവസ്ഥാ നിരീക്ഷണം
വിളവിനും വളർച്ചക്കും
ജീവനും ഭീഷണിയായി.
പുലി വരുന്നെന്നു
വിളിച്ചുപറയും പോലെ
കേന്ദ്രങ്ങളെല്ലാം.

ഇടവപ്പാതിയില്ലാതെ
ഒറിസ്സപ്രവചനവും പരിഹാരവും
ശരിയായെന്നു പറഞ്ഞതിൽ
അർത്ഥമില്ലാതെ
വീണ്ടുമൊരു പ്രളയം
താങ്ങാൻ വയ്യാതെ
മഴയുടെ പ്രഹരം
എന്തെന്നറിയാതെ
ചൂടിന്റെ പ്രഹരത്തിൽ
വല്ലാത്ത നിരാശയിൽ
പെരുമഴയുടെ
സന്ദേശമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-06-2019 11:52:04 AM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :