വിരുന്ന്  - തത്ത്വചിന്തകവിതകള്‍

വിരുന്ന്  

സ്വാർത്ഥതയുടെ വന്യമൃഗങ്ങളായി
പൂജാരിയും ക്ഷത്രിയനും ഒരാളായി
അമ്പലങ്ങളിലും അധികാരസ്ഥാനങ്ങളിലും
ഇരിപ്പിടമുറപ്പിച്ചു സ്വന്തമാക്കി
യുദ്ധവും സമാധാനവും
ചന്ദനവും കുസുമവും ധൂപവും
ദീപവും ഒരേ കൈകളിൽ
വർണങ്ങളുടെ അകലങ്ങളൊരുക്കി
വീണ്ടും ഉല്ലാസയാത്രകൾക്കായി
പുഷ്പകത്തിലെന്ന പുരാണസങ്കല്പത്തിൽ
ശാസ്ത്ര സങ്കേതങ്ങളിലെ സത്യങ്ങളെ
തരംപോലെ നിന്ദിച്ചും വന്ദിച്ചും
വെറുക്കുന്നവരുടെ ദേശങ്ങളി-
ലേക്കത്താഴവിരുന്നുകൾക്കായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-06-2019 11:12:55 AM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :