അയാൾ തടവറയിൽ
അയാൾ തടവറയിൽ
ആ മേനിയിൽ ചോനൽ ഉറുമ്പുകൾ അലയുന്നു
കൊതുകുകൾ തൻ അടിവയർ തുളുംബിയിരിക്കുന്നു.
ബന്ധനസ്ഥനായി,വെറുക്കപെട്ടവനായി അയാളുടെ ജീവിത൦ ആ തടവറയിൽ.
കിട്ടുന്നുണ്ട് തീറ്റയും കുടിയും നിത്യവും
കാത്തുനിന്നു വാങ്ങിക്കഴിച്ചു തടവറയിൽ
കിടക്കുമ്പോൾ മനുഷ്യ രക്തത്തിൻ ഗന്ധം.
ചുറ്റും നരകിച്ച ആ നാലുഭിത്തിക്കൾ ..
ഉണർത്തുന്ന ചിത്തഭ്രമത്തിൽ അലറുന്നു.
ഉണങ്ങാത്ത മുറിവുമായികിടക്കുകയാണ്
പഴന്തുണികൾക്കിടയിൽ നിന്നും
ചുണ്ടനെലി കീ കീ കരഞ്ഞു ചാടിപ്പോകവേ
അയാൾ ഞെട്ടി ,ഭിത്തികൾ തപ്പിത്തടഞ്ഞു
ഭാവങ്ങൾ മാറിവരുന്ന ബാന്ധവങ്ങൾ.
ദാരിദ്യം മുതലാക്കി ആ വിശ്വാസപ്രമാണം
അയാൾക്കായി തടവറകൾ തീർത്തു.
ആ ചുവരുകളിൽ നിറം കൂടുന്നു..
തടവറകൾ തൻ എണ്ണംകൂടുന്നു ,
സ്വയംശപിച്ചയാൾ, ആർക്കോവേണ്ടി തടവറയിൽ .
ആത്മപരിശോധനകൾ ഇനി ആർക്കുവേണ്ടി
ഒച്ചുപോൽ ഇഴയുന്ന ആനിയമ വ്യവസ്ഥകളിൽ
കണ്ണുംനട്ട് കാതോർത്ത് ആരാച്ചാർക്കായി
അയാൾ കാത്തിരിക്കിന്നു,"പാപത്തിൻ ശമ്പളം മരണം".
വിനോദ് കുമാർ വി
Not connected : |