വിദ്യാഭാസം !
"വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു ; കൂട്ടുകാരന്റ്റെകയ്യാല്‍
വിദ്വേഷം തീര്‍ക്കാന്‍ കണ്ടമാര്ഗ്ഗമീ അതിക്രമം "
രാവിലെ "ബ്രേക്കിംഗ് ന്യൂസില്‍ മിഴികള്‍ തറയ്ക്കവേ
പാവമാ ഗുരുവിന്റ്റെ ഹൃദയം വ്രണിതമായ്
സഹജീവിയെ എന്നും സ്നേഹിക്കാന്‍ പഠിപ്പിച്ച
മഹനീയമാംമനസ്സറിയാതുരചെയ്തു
പുസ്തകം പിടിക്കേണ്ട കൈകളില്‍ കടാരയും
മസ്തിഷ്ക പ്രക്ഷാളന സൂത്രമാം വചനവും
വീട്ടുകാര്‍ അറിയാതെ കുട്ടികള്‍ക്കേകീടുന്നോര്‍
വിദ്യയോടാഭാസവും ചേര്‍ത്തതോ വിദ്യാഭ്യാസം !
Not connected : |