പ്രണയം മുട്ടി വിളിച്ചപ്പോള്‍  - പ്രണയകവിതകള്‍

പ്രണയം മുട്ടി വിളിച്ചപ്പോള്‍  

പതിവായെന്‍ മനസ്സിന്റ്റെ പടിവാതിലില്‍ വന്നു
പതിയെ മുട്ടുന്നൊരു പാട്ടുകാരീ
പരിഭവ സിന്തൂരം കവിളത്തു പൂശിനീ
പറയാന്‍ മടിച്ചതെന്തേ ?

നിന്‍ മിഴിപ്പൂവിലെ പ്രേമപരാഗങ്ങള്‍
നീയറിയാതെ ഞാന്‍ കവര്‍ന്നെടുത്തു
നിന്‍ചുണ്ടില്‍ ഒളിപ്പിച്ച ഈണങ്ങള്‍ ഒക്കെയും
എന്‍ മനത്താളില്‍ കുറിച്ചെടുത്തു

പാദസരങ്ങള്‍ പറഞ്ഞതെല്ലാം
പാവമെന്നുള്ളിലെ താളമായീ
പുഞ്ചിരിപ്പാലു കൊണ്ടിന്നു ഞാനെന്‍
നെഞ്ചിലെ തേന്‍കിളിക്കിങ്കു നല്‍കീ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:15-09-2012 01:11:00 PM
Added by :vtsadanandan
വീക്ഷണം:340
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :