എമേര്‍ജിംഗ് ! - തത്ത്വചിന്തകവിതകള്‍

എമേര്‍ജിംഗ് ! 

മാതാവിന്‍ മാനം മകന്‍ കവര്‍ന്നാലുമീ
മലയാളി മാനസം മിണ്ടുകില്ലാ
പുത്രന്‍ പിതാവിനെ കൊന്നാലും തിന്നാലും
വാര്‍ത്തയ്ക്കു ചൂടില്ല ചൂരുമില്ല
വയലും വയല്‍ക്കിളിപ്പാട്ടും പഴംചോറും
വഴിമാറി നമ്മളാധുനികരായി
അന്നം നമുക്കനാവശ്യമാണിന്നെന്ന
അന്യന്റ്റെ ജല്പനം വേദവാക്യം

കൈവേല ശീലിച്ച പാവങ്ങള്‍ പാവകള്‍
കാണാ ക്കയത്തിലേയ്ക്കാഴ്ന്നിറങ്ങി
വിയര്‍പ്പിന്റ്റെ ഉപ്പു ചേര്‍ത്തപ്പം ഭുജിപ്പവര്‍
അയല്‍നാട്ടില്‍ നിന്നും പറന്നുവന്നു
കയര്‍ തൂങ്ങുവാന്‍ പോലും ആവശ്യമില്ലിനി
റെയില്‍ എന്റ്റെ നേര്‍ക്കിഴയുന്നു
അരുമക്കിടാവിന്‍ കിനാവിലേക്കൈറ്റിയാണ്
അച്ഛന്‍ ചുരത്തുന്നതെങ്കില്‍
അംബരചുംബിയാം ആശുപത്രിക്കനവ്‌
അമ്മിഞ്ഞയൊത്തമ്മ നല്‍കും
മണ്ണും മനസ്സും മറിച്ചുവില്‍ക്കുന്നവര്‍
കാടും പുഴയും കവര്‍ന്നു ചീര്‍ക്കുന്നവര്‍
കായലോരം നാട്ടുകാര്‍ക്കന്യമാക്കിയോര്‍
കാവലാള്‍വേഷമാടുമ്പോള്‍
കവിത പോലും നാടിനന്യമായ്തീരുന്നു
കവിതന്റ്റെ ദേഹി വെടിയുന്നു ....


up
1
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:15-09-2012 08:02:34 PM
Added by :vtsadanandan
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :