ഗിരീഷ് കർണാട്  - തത്ത്വചിന്തകവിതകള്‍

ഗിരീഷ് കർണാട്  

പറഞ്ഞിരുന്നോ ഇല്ലയോ എന്നറിയില്ല
വെറുതെ യെന്തിനു കണക്കു പറയുന്നു
ആചാരവെടികളും പുഷ്പചക്രങ്ങളും
ഘോഷയാത്രയും അനുശോചനങ്ങളും
വീടു സന്ദർശനവും രേഖപ്പെടുത്തലും
പത്രങ്ങളിലടിച്ചു നിരത്താൻ

അന്ത്യം കഴിഞ്ഞാൽ പിന്നെയവശിഷ്ടം
മറുപടിയില്ലാത്തവർക്കെന്തുപചാരം.
തീച്ചൂള മാത്രംഒരന്തിപോമാചാരം.
പട്ടടയിലാളിക്കത്തുമ്പോഴും
അടുത്തവർമാത്രം കാണാൻ
ഒരു സമാധാന വിപ്ലവം നിശബ്ദതയിൽ

കാത്തുവച്ചുള്ള ശാന്തി വെറും പ്രചാരണം
ആചാരവും സംസ്കാരവും ആണയിട്ടിന്നും
ശാസ്ത്രീയ പരിവേഷം കൊടുക്കുന്ന പരികർമ്മികൾ ,
വെറുതെയൊരാൾക്കൂട്ടമുണ്ടാക്കി
നായകപരിസരം സൃഷ്ടിക്കുന്നവർ
നാളത്തേക്കൊരു പരിവേഷമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-06-2019 07:48:24 PM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :