സ്വന്തം കാര്യം! - തത്ത്വചിന്തകവിതകള്‍

സ്വന്തം കാര്യം! 

മലകൾ മൗനത്തിൽ
മൃഗങ്ങളുടെ വീടാണ്
മനുഷ്യന്റെ വീടാണ്
മരങ്ങളുടെ വീടാണ്
മഴയുടെ വീടാണ്
നദികളുടെവീടാണ്

മല ഭൂമിയുടെ മുടിയാണ്
മുടികണ്ടിക്കുന്നതെന്തിന്
മുടിമുറിച്ചാൽ വൃത്തികേടല്ലേ
ഇത്തിരിമുറിക്കുന്നതു പോലെയാണോ,,
വെറുതെ രോഗം വരുത്തുകയാണോ
മലകുഴിച്ചു മണ്ണിടിച്ചാൽ
ഒഴുകിയെത്തുന്ന വെള്ളം
മലയിലെ കുട്ടികളെ വിഴുങ്ങും

എന്തിനു കുഴിക്കുന്നു
എന്തിനു മൊട്ടയടിക്കുന്നു
എന്തിനു കഷ്ടപെടുത്തുന്നു
എന്തിന് നശിപ്പിക്കുന്നു

നാശത്തിലേക്കുള്ള
വികസനം നരകത്തിലേക്ക്
നഗരങ്ങളും ഗ്രാമങ്ങളും
വിലപിക്കുന്നു, ധനാർത്തിയിലും
അധികാരമോഹത്തിലും
ഖനനം ചെയ്യുന്നവർ
സമ്പദ് സുരക്ഷക്കായി.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-06-2019 10:22:05 AM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :