കണ്ണുകെട്ടി നീതിപീഠം - തത്ത്വചിന്തകവിതകള്‍

കണ്ണുകെട്ടി നീതിപീഠം 

ഇന്ന് എൻറെ നാട്ടിലും ..
വേദനിക്കുന്ന ആ രാപകലുകൾ
വീടിൻറെ കാവലാൾ ആയിരുന്ന
ആ പെണ്ണിനെ ചുട്ടെരിച്ചു
ചിന്താക്രാന്തനായി നരാധമ
നീ എന്തിനു കാക്കി വസ്ത്രം
അണിഞ്ഞു ചോരകുടിച്ചു,
നിൻറെ തേറ്റപ്പല്ലുകൾ
പിഴുതെടുക്കണം ..ചാമ്പലാകണ൦ നീയും.
താപചാലകങ്ങൾ കൊണ്ട്
നിൻറെ വൃണിതമാം മേനിയും,
ആ തലമണ്ടയും ചുട്ടുപുകക്കണം...
പക്ഷെ വീണ്ടും വിധിക്കു൦ കഠിനതടവ്.
നിനക്ക് ശുശ്രൂഷചെയ്യും
നീ ഉണ്ടും ഉറങ്ങിയും പൊറുക്കും
കാലം എല്ലാം മറക്കും.
നികൃന്തനം ചെയ്യാൻ കഴിയാതെ
എത്രയോ ക്രൂരന്മാര്‍ തിന്നുവീർക്കുന്നു.
കണ്ണുകെട്ടി തുലാസ്‌ ആട്ടിയിരിക്കുന്നു നീതിപീഠം.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:16-06-2019 10:22:26 PM
Added by :Vinodkumarv
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :