ചുട്ടെരിക്കൽ.
സൂര്യനെയൊളിപ്പിച്ചും
ചന്ദ്രനെയൊളിപ്പിച്ചും
കറുത്തിരുണ്ട മേഘങ്ങൾ
മാനത്തോടിനടക്കും പോലെ
പെണ്ണിന്റെ ഉള്ളറിയാതെ
പ്രേമമൊരുരോഗമാക്കി
ആശ നിരാശ്ശയാക്കി
പെട്രോളും തീപ്പെട്ടിയുമായി.
എവിടെയെങ്കിലും ഒന്നിച്ചെ-
രിഞ്ഞടങ്ങാൻ ക്രൂരമായ-
പൊതുനിരത്തിലെനാടകത്തിൽ
വിദ്യാർത്ഥിയുംപോലീസും യുവാവും
പൊതുജനത്തിന്റെ മനോനില
ചോദ്യം ചെയ്തു സ്ഥിരം
കുരുതിക്കളമൊരുക്കുമ്പോൾ
സമുദായമനസാക്ഷിപ്രതിക്കൂട്ടിൽ.
വിശുദ്ധപുസ്തകങ്ങളും
വേദപ്രമാണങ്ങളും
കൂട്ടപ്രാർത്ഥനയും
നാമജപങ്ങളും
സത്യവാചകങ്ങളും
അധരവ്യായാമമായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|