റാഗിങ്  - തത്ത്വചിന്തകവിതകള്‍

റാഗിങ്  

സ്‌കൂളിലെത്തുന്ന പുത്തൻ കൂട്ടുകാരെ
തല്ലിയുംഅടിച്ചും ഉടച്ചും അനുസരിപ്പിച്ചും
ഭയപ്പെടുത്തിയും മേൽക്കോയ്മ
സ്ഥാപിച്ചിട്ടെന്തുനേടാൻ.

തല്ലുന്നവനും തല്ലുകൊള്ളുന്നവനും
വെറുതെരണ്ടു പാഴ് ജന്മങ്ങളാകാൻ.
പാഠങ്ങൾ പഠിക്കാതെ ചുറ്റുവട്ടത്തു
നടന്നു ബിരുദങ്ങൾ നേടിയവരുടെ
കോലാഹലങ്ങൾ തെരുവിലും വീട്ടിലും
അതിരുകടക്കുന്ന കാലം.

ചിരിക്കാനും ചിരിപ്പിക്കാനുമറിയാതെ
മലയാളി പുരാണകഥയിലെപ്പോലെ
അമ്പും വില്ലിനും പകരം കത്തിയും
വടിവാളുമായി പള്ളിക്കൂടത്തിൽ.

പുത്തൻ പ്രതീക്ഷകളുമായി
എത്തുന്ന പിൻഗാമിയോട് യുദ്ധം
തുടങ്ങിയാൽ വിദ്യാഭ്യാസം
നേരമ്പോക്കും അപകടവുമായി.

വാർത്തെടുക്കുന്നവരിലധികവും
വാളും പരിചയുമായ് വീട്ടിലും
നാട്ടിലും അഭ്യാസങ്ങളുമായി
കൊന്നും കൊടുത്തും കത്തിച്ചും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-06-2019 09:59:21 AM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :