ഇരുണ്ട പ്രഭാതം
മിഥുനമാസ പ്രഭാതം മടിച്ചു
ഉദയ സൂര്യനെ മറച്ചു
കറുത്തിരുണ്ട മഴമേഘങ്ങൾ
ഉരുണ്ടു കൂടി നിമിഷങ്ങളിൽ.
ഇടിവെട്ടി ഇരച്ചു പെയ്‍തപ്പോൾ
ഉടുത്തിരുന്നകൈലി പുതച്ചു
തലയിണയിൽ കെട്ടിപ്പിടച്ചു
വീണ്ടും പതിവില്ലാത്ത ഉറക്കം.
ചുരുണ്ടുകൂടിയ മയക്കം
വെളുത്തു വന്നപ്പോൾ
മടിച്ചു കണ്ണ് തുറന്നു
വെളിച്ചമേറെ പരന്നു.
മടിച്ചു വീണ്ടും മയക്കം
പിന്നെയുമരമണിക്കൂർ
മഴയൊന്നടങ്ങിയപ്പോൾ
നേരംപോയതറിയാതെ
പെട്ടെന്നെഴുനേറ്റു
ദിവസം തുടങ്ങാൻ
പ്രഭാതം കാണാതെ
സൂര്യവെളിച്ചത്തിൽ.
Not connected : |