പ്രണാമം
കവിതേ നിനക്കു മരണമില്ല
ഇനിയും ചിരിക്കുന്ന പൂവുകൾ നിൻ
കളകളനാദത്തെയാലപിക്കും
ഇവിടെത്തളിർക്കുന്ന മുല്ലകൾ നിൻ
കവിതാഭ കണ്ടു കൊണ്ടുന്മത്തരായ്
മലയാള മണ്ണിന്റെ കാവ്യഭംഗി
കനവിലായ് മാറ്റിയെന്നോർത്തു -
വെന്നാൽ
കാണാം നമുക്കൊരു ഓ എൻ വിയെ
കാവ്യ കൈരളി പെറ്റോരു പൊൻ
മുത്തിനെ
' ആകെപ്പിടച്ചിലായ് വേദനയായ് '
കവിത പിറക്കുന്ന നേരമെന്നോ
കല്ലിനെപ്പോലും കവിയാക്കുന്ന
ലാളിത്യഭംഗി, ഹാ .......
ഓ എൻ വി നീ ......
Not connected : |