വലേറിയ
അഭയാർത്ഥി പാരമ്പര്യത്തിൽ
രാജ്യം സ്വന്തമാക്കി
നിർമാണവും വികസനവും
കുത്തകയാക്കിയ യാങ്കികൾ
അഭയാർഥിയെ തള്ളിപറഞ്ഞും
വിലങ്ങുവച്ചും ഭിത്തി കെട്ടിയും
മൂടു മറന്ന് ‘ഇനി വരണ്ട
എന്ന നേതാവിന്റെ ആക്രോശത്തിൽ.
രണ്ടു വയസ്സുള്ള മകൾ വലേറിയയും
യുവത്വം നിറഞ്ഞ ഇരുപത്തിനാലുകാരനായ
ആൽബെർട്ടും 3000 കിലോമീറ്റർ താണ്ടി
സ്വപ്നകമ്പളങ്ങൾക്കു പകരം
മെക്സിക്കോ നദിയിലെ രക്ത-
വെള്ളത്തിൽ മുങ്ങി അമേരിക്കൻ കരയിൽ.
അച്ഛന്റെ പുറത്തു കെട്ടിപ്പിടിച്ചൊരുമിച്ചു
മരണം വരിച്ചവർ മുള്ളുവേലിക്കെതിരെ
അഭയാർത്ഥി രക്തസാക്ഷികളായി
ട്രൂമ്പും അല്പം അലിഞ്ഞപോലെ.
അഭയാർത്ഥികൾ ചെയ്യുന്ന ജോലി
പണ്ടത്തെ അഭയാർത്ഥിക്കു കുണ്ട വേലചെയ്യാൻ.
അണ്ടംപറിച്ചു ജീവിക്കുന്നവർ തെണ്ടാതെ ജീവിക്കാൻ.
പിഞ്ചു കുഞ്ഞുങ്ങൾക്കു മഹാദുരന്തം വരുത്തുന്ന
മനുഷ്യാവകാശക്കാർ ജീവിതമാശിക്കുന്നവർക്കു-
വാ തോരാതെ വായിട്ടടിക്കാതെ വേലയും കൂലിയും
കൊടുത്തപ്പം മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ.
Not connected : |