പ്രകൃതി
കാറ്റിനെ പ്രണയിച്ച പുഴയുടെ മടിയിലായ്
ഇലകള്‍ തന് സ്വപ്നങ്ങൾ വീണുടഞ്ഞു..
അടർന്നു വീഴുന്നേരം ഇലയോ , പുഴയുടെ
മിഴികളെ മെല്ലെ തൊട്ടുണർത്തി..
പുഴയുടെ പരിഭവം അറിഞ്ഞൊരാ കാറ്റോ
മഴയായ് പുഴയില്‍ ചേർന്നലിഞ്ഞു..
പിന്നൊരു പുലരിയില്‍ ഇലയും പുഴയും
പുഴയുടെ നോവും ..
കാറ്റിന് ഗതിയിൽ ദൂരെ മാഞ്ഞു.
Not connected : |