‘സ്വന്തം’ - തത്ത്വചിന്തകവിതകള്‍

‘സ്വന്തം’ 

സ്വന്തമെന്നതു സ്വാർത്ഥതയായി
ഉള്ളിലതീവ രഹസ്യമാക്കി
വ്യക്തബന്ധങ്ങളില്ലാതാക്കി
നെടുനാൾ പോറ്റിയവരും
വളർത്തിയവരും പരസ്പരം
ഇല്ലായ്മചെയ്യുന്ന സംസ്കാരം
മൃഗത്തെപ്പോലും നാണിപ്പിച്ചു
ലൈംഗിക സാമ്പത്തിക-
വികാരങ്ങൾക്കടിമയായ്
ചുട്ടു കരിക്കുന്ന സംസ്കാരം.

സിംഹക്കുഞ്ഞുങ്ങളെ തിന്നുന്നതും
തള്ളക്കോഴി കൊത്തിക്കൊല്ലുന്നതുംപോലെ
ലിംഗഭേദമന്യേ മനുഷ്യനിലും
സാക്ഷരതയുടെ മൃഗ ഭാവമായ്.
മകനച്ഛനെയും അമ്മ മകളെയും
അവിഹിത ബന്ധങ്ങൾക്കായ്
കൊന്നൊടുക്കുന്നതിനു
ഈ നാട്‌ മൂകസാക്ഷിയാകുന്നു.


-


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-06-2019 05:26:07 PM
Added by :Mohanpillai
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :