തോൽവി.
മക്കളുടെ തോൽവിയിൽ
സങ്കടപ്പെടുന്ന മാതാപിതാക്കൾ
അവസാന നിമിഷങ്ങളിൽ
മക്കളാൽ സങ്കടത്തിലാകുന്നകാലം.
ജയിക്കാനും ജയിപ്പിക്കാനും
മാത്രം പഠിപ്പിച്ചവരെ തോൽക്കുമ്പോൾ
ശപിക്കുന്ന മക്കൾ എന്തും സ്വന്തമാക്കാൻ
മാതാപിതാക്കളെ സത്രത്തിലേക്കും
പെരുവഴിയിലേക്കും, ചിലപ്പോൾ
ഒഴിവാക്കാൻ തീചൂളയിലുമാക്കും.
തോറ്റാൽ പരിഭ്രാന്തരാകാതെ
തോൽക്കാൻ പഠിപ്പിക്കണം.
തോൽവിയറിയാത്ത ജന്മങ്ങൾ
ജീവിതത്തിൽ തോൽക്കുമ്പോൾ
ജീവൻ പോലും വേണ്ടന്നു വയ്ക്കുന്ന
നിരാശയിലൊടുക്കുന്ന ദുരന്തത്തിൽ.
Not connected : |