മഴയ്ക്കു വേലികെട്ടി .... - തത്ത്വചിന്തകവിതകള്‍

മഴയ്ക്കു വേലികെട്ടി .... 

മുറ്റത്തു വറ്റുന്ന കിണറുകൾ
നീരുറവകളടച്ചു വറവിന്റെ
ദുരിതത്തിൽ വേഴാമ്പലുകളെ
പോലെ മാനത്തുനിന്നുള്ള
മഴയും കാത്തു കേരളത്തിൽ
നെടുവീർപ്പിനു പോലും തുള്ളിയില്ലാതെ.

ഒന്നുമേ അറിയാതെ
സ്വയം ശപിച്ചു കഴിയുമ്പോൾ
ഓർക്കുക പാടമെന്തിനു
നികത്തി, കരിങ്കൽപുരയിൽ
അടച്ചുകിടക്കുന്ന മുറികളും
ചുറ്റുവട്ടത്തെഇന്റെർലോക്കുകളും
വെള്ളത്തിനെതിരെയുള്ള വേലികൾ.

ഒന്നല്ല രണ്ടല്ല ഒരായിരമുണ്ട്‌
പത്തടിയല്ല പത്തിരട്ടി കുഴിച്ചാലും
വെള്ളമില്ലാതെ,മണ്ണിനടിയി-
ലൊരുതുള്ളിവെള്ളവുമില്ലാതെ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-07-2019 11:52:38 AM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :