അച്ചടക്കമില്ലാതെ  - തത്ത്വചിന്തകവിതകള്‍

അച്ചടക്കമില്ലാതെ  

സഭകളിലും
വേദികളിലും
വിദ്യാലയങ്ങളിലും
പ്രസംഗങ്ങളിലും
ആരാധനകളിലും
നിരത്തുകളിലും
അണികളിലും
അച്ചടക്കമില്ലാതെ.

ശക്തമായ നടപടി
വാഗ്ദാനത്തിലൊതുങ്ങി
അന്വേഷണങ്ങളും
കാലതാമസങ്ങളും
ക്ഷമയുടെ ക്ഷാമത്തിൽ
വലിച്ചിഴച്ചു കത്തുന്ന
മനസ്സുകളുമായി
ഒന്നും നടക്കാതെ.

രാഷ്ട്രീയത്തിലും
സമൂഹത്തിലും
അശാന്തതയിൽ
പ്രതിഷേധത്തിന്റെ
സ്പന്ദനങ്ങളുമായ് .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-07-2019 10:20:50 AM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :