പ്രണയത്തെക്കുറിച്ചുതന്നെ..
മഞ്ഞുതുള്ളികള്‍
രാവ്‌ബാക്കിവച്ചുപോയ
ഈനനുത്തപ്രഭാതത്തില്‍
പ്രണയത്തോട് പരിഭവം ആര്‍ക്കാണ്
ഇന്നലത്തെ സായാഹ്നത്തില്‍
പിന്നെ വരാമെന്ന് പറഞ്ഞിട്ട് പോയ
പകലിനുശേഷംവന്നതിരുളായിരുന്നെന്നും
ന്ക്ഷത്രങ്ങളില്ലാതിരുന്ന രാവായിരുന്നെന്നും
ഞാനോര്‍ക്കുന്നു!
എങ്കിലും സുഹൃത്തെ..
പ്രണയത്തിന്റെ ആകാശം
വിശാലമാണെന്നും പക്ഷേ...
ദൂരംഅരികെയാണെന്നും
ചരടിന്‍തുമ്പത്തെ പട്ടത്തിന്പരിധിയുണ്ടെന്നും
വിരഹത്തിന്റെഗന്ധമുള്ള
സുഖമുള്ള സ്വകാര്യനോവുകള്‍
ഓര്‍മയില്‍പാറുന്ന
നിറമുള്ളശലഭങ്ങളാണെന്നുംഞാനറിയുന്നു
പ്രണയംതളിര്‍ക്കാത്ത
കടിഞ്ഞാണില്ലാത്ത ഈ ഉന്മാദങ്ങളെ
പ്രണയമെന്നുതെറ്റിവായിച്ച്ചതാരാണ്..?
Not connected : |