ക്ഷീരധാര !
അമ്മ എനിക്കെന്നും കാച്ചിയ പാല്‍ തരും
അത് കുടിക്കാഞ്ഞാല്‍ കരയുമമ്മ
അമ്മ കരയുന്നതെന്തിനെന്നോ
അച്ഛനോളം ഞാന്‍ വലുതാവേണം
കാച്ചിയ പാലിന്‍ രുചി അറിയാത്തൊരു
കാലത്ത് വായിച്ച പാഠഭാഗം
അന്നത് ക്രൂര തമാശയാണെങ്കിലും
ഇന്നതിനുണ്ടൊരു പാഠഭേദം
ഇന്ന് നാം കിച്ചണില്‍ കാച്ചുന്ന പാലിന്റ്റെ
അമ്മ പശുവല്ലെരുമയല്ല
പായ്ക്കറ്റിലാരോ നിറച്ചിവിടെത്തിച്ച
പാഷാണമെന്നതറിഞ്ഞിടാതെ
നാമത് നിത്യം കണി കണ്ടുണരുന്നു
നാളെ ചിരിക്കാനൊരു തമാശ !
Not connected : |