ജ്ഞാനം
ജ്ഞാനപ്രകാശത്തെ തേടി ഞാനീ
മണ്ണിലലയും മരിക്കുവോളം
ജ്ഞാനമല്ലറിവെന്നറിവിലേക്കീ
ഞാനെന്‍ മനസ്സിനെ കൊണ്ടുപോകും
എത്രയേറെപഠിച്ചുപോയ് ഞാന്‍
എത്രയേറെയഹത്തില്‍ കുളിച്ചു ഞാന്‍
എന്നിലെ ഞാനെന്ന ഗര്‍വിനെ ഞാന്‍
എന്നേക്കുമായി കുഴിച്ചു മൂടും
പഠിച്ചു പഠിച്ചു നാം പണ്ഡിതരായ്
പാഠങ്ങളെല്ലാം ഹൃദിസ്ഥമാക്കി
എങ്കിലും ജ്ഞാനമേ നിന്നെ മാത്രം
അകതാരില്‍ കണ്ടില്ല നിര്‍ണയമായ്
വിവേകത്തില്‍ ബുദ്ധിയെ തൊട്ടുണര്‍ത്തി
അഹമെന്ന ഭാവം വെടിയണം നാം
പണ്ടിതനായൊരു ജ്യേഷ്ടനവന്‍
വിനീതനായൊരു വിവേകിയവന്‍
അഹമൊട്ടുമില്ലേലവന്‍തന്നെയാ-
ജ്ഞാനിയെന്നുള്ളതു നിസ്സംശയം
Not connected : |