സ്നേഹം.
സ്നേഹം ഒരു പുഴയാണ്
എന്നില്‍നിന്നും
നിന്നിലെയ്ക്ക്
ഒഴുകുന്ന ഒരു
തണുപ്പുള്ള
പുഴ.
സ്നേഹം ഒരു മരമാണ്
നിനക്ക്
തണല്‍ നല്‍കുന്ന
പൂമരം.
ഒരു കടല്‍ പോലെ പരന്നു കിടക്കുന്ന
ഒരിക്കലും വറ്റാത്ത
ഒരുറവ
അതില്‍ നീന്തിതുടിക്കുന്ന
അപ്സരസ്സ് ആണ് നീ
സഖീ, ഒരിക്കലും ഞാന്‍
നേടിയിട്ടില്ലാത്ത എന്‍റെ
പ്രണയിനിയാണു നീ
എന്‍റെ ആത്മാവിന്‍റെ
ആഴങ്ങളോളം സ്നേഹം
നിനക്ക് ഞാന്‍ തരും
എന്‍റെ ആത്മാവിന്‍റെ ആഴം
ഒരിക്കലും അവസാനിക്കില്ല.
ഈ പ്രപഞ്ചത്തോളം വലിയ ഒന്നാണ്
നീ
നിന്നില്‍ തളിരിട്ട പ്രണയത്തെ
എന്നില്‍ നിന്ന് നീ
അകറ്റി കളയരുതേ..........................
Not connected : |