പത്തനംതിട്ട - മലയാളകവിതകള്‍

പത്തനംതിട്ട 

പത്തനംതിട്ടയെൻ നാട്
പത്തരമാറ്റുള്ളയെന്‍റെ നാട്
പഴമൊഴികൾ പറയും, പടയണികളാടും
പമ്പ ഒഴുകുന്ന നാട്
മലയോര നാട്, മലയാള നാട്
മനമാകെ നിറയുന്ന നാട്
വനമുള്ള നാട്, മഞ്ഞുള്ള നാട്
പുണ്യം നിറയുന്ന നാട്.

ആറന്മുള വള്ളംകളി കൺനിറയെ കാണാം
തോണിപ്പാട്ടിൻ താളം ആവോളം നുകരാം
വനയാത്ര പോകാം, കളിവഞ്ചിയേറാം
ഗവിയിൽ പോയി പച്ചപ്പിൻ കുളിർമഞ്ഞു കൊള്ളാം.

പൊൻപനിനീരലയേകും അരുവികളിൽ പോകാം
മതമൈത്രി നിറമേകും എരുമേലിയിൽ പോകാം
മുഖമൊന്നു നോക്കാൻ കണ്ണാടി വാങ്ങാം
കുളിർകാറ്റിൻ ചിറകേറി കളിവാക്ക് ചൊല്ലാം.

ജനകോടികൾ വരവാകും മാമലയൊന്നേറാം
ഗജവീരൻ പ്രഭയേകും കോന്നിയിലും പോകാം
ചെറുകോലും പോകാം, മാരാമൺ പോകാം
ഒന്നായി ഈ നാട്ടിൽ ഈ ജന്മം വാഴാം.

രചന : വിഷ്ണു അടൂർ


up
0
dowm

രചിച്ചത്:വിഷ്ണു അടൂർ
തീയതി:19-07-2019 12:40:51 PM
Added by :Vishnu Adoor
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :