തിങ്കൾ ഭജനം        
    തിങ്കളാഴ്ച 
 തിങ്കൾ പേടകം 2
 തിങ്കളിലേക്ക് 
 
 ഭൂമിയുടെ തെക്കിനിയിലുള്ളവർ 
 ഇന്ത്യയുടെ തെക്കിനിയിൽനിന്നും 
 ചന്ദ്രന്റെ തെക്കിനിയിലേക്ക് 
 
 വെയിലിലും മഴയിലും 
 ശുന്യതയിലും 
 ഇനിയുള്ളയാത്ര 
 നാപ്പത്തെയെട്ടുദിനങ്ങൾ
 15 നിമിഷങ്ങളിലെ 
 ശാസ്ത്രനേട്ടങ്ങൾക്കായ് 
 
 വെള്ളത്തിലെ വിള്ളലിലിലും 
 വറവിലും ഭൂമിയിൽ നിന്നും 
 വെള്ളം തേടി ചന്ദ്രനിലേക്ക്.
 
 ശാസ്ത്രമെന്നും വിചിത്രം 
 ഓരോപടി കയറുമ്പോഴും 
 മറ്റൊരു പടിയിലേക്ക്.
      
       
            
      
  Not connected :    |