തോരാപ്പെരുമഴ... - പ്രണയകവിതകള്‍

തോരാപ്പെരുമഴ... 

തോരാപ്പെരുമഴത്തൂവലുഴിഞ്ഞ്
മൂകമുറങ്ങും മിഥുനനിലാവിൽ
പവനണിഞ്ഞെത്തും പൗർണ്ണമിപോലെ
തുടുതുടുപ്പോടൊരു തളിർത്തമ്പുരാട്ടി...

വെൺതിരക്കൈകളിൽ
നിന്നെയൊന്നെഴുതുവാൻ
വരി തേടിത്തിരയുമ്പോൾ
വാക്കുകൾ തട്ടിഞാൻ വീണുപോകും..

കരളിൻകനവിലെ പുഞ്ചിരിച്ചുണ്ടി-
ലായെത്ര ചുംബനം നിനക്കായ്
ചുമന്നു ഞാൻ...
മൃദുചുംബനങ്ങൾ തരളമായ്
പകർന്നിടാം തുടുത്തൊരാ
കവിൾച്ചോപ്പിലിടമേകി ഈ ജന്മം
നിയെനിക്കത്താണിയാകൂ...


up
1
dowm

രചിച്ചത്:സജിത്
തീയതി:22-07-2019 10:59:36 AM
Added by :Soumya
വീക്ഷണം:340
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me