| 
    
         
      
      വെളിച്ചം       ഇരുളിലൊരു തിരി-
യുരുകിയമരുമ്പോഴല്ലയോ
 ഒരു വിളക്കായി ജ്വലിപ്പത്
 കൈതൊഴാന്‍ നമ്മള്‍!
 
 കരളുരുകി, കരിന്തിരി
 കറുക്കുന്നതിന്‍ മുമ്പ്
 കാണുന്നതല്ലയോ
 ദീപത്തിന്‍ നാളം!
 
 തിരിനാളമെങ്ങോ
 മറയുന്നതിന്‍ മുമ്പേ
 കൈ തൊഴുവതു നമ്മള്‍
 വെളിച്ചത്തെ, വിളക്കിനെ!
 
 കണ്ണില്‍, കരളില്‍
 നിറയ്ക്കുന്ന വെളിച്ചത്തില്‍
 കാണുന്നതു ദൈവത്തിന്‍
 കാണായ രൂപത്തെ!
 
 ഇരുളിന്നു മുഖം തിരിഞ്ഞു-
 ഴറുന്നു നാമെന്നും
 ഒരു തിരി വെളിച്ചത്തിന്‍
 ചിന്തുകള്‍ പെറുക്കാന്‍!
 
 
      
  Not connected :  |