പിണക്കം....
പിണക്കം തണുപ്പുപോൽ
കുലുക്കുന്നുണ്ടോമലേ
വിറച്ചുവീഴും ഞാനിന്നേകനായി..
ചേർന്നു മയങ്ങുവാൻ
കൊതിയുണ്ടെന്നൊരു വാക്ക്
നിൻകാതിലൊരുവേള
ഞാനൊന്നു മൂളും...
മുത്തങ്ങൾ കോർക്കുമാ
പൂത്താലി ചേർത്തെന്നിൽ
കുറുകിപ്പടർന്നു നീ പത്തുമൂളും...
നാം തമ്മിൽ പരതിപ്പഠിച്ചൊരീ
പത്തിലെപ്പാഠത്തിൽ
പുക്കിൾക്കൊടിയറ്റ
പൈതലാമൊന്നിനെ
പതിരില്ലാപ്പാതിരാ പകരം തരും...
മണ്ണേ പിണങ്ങല്ലേ- യെൻ
പെണ്ണിൻ ചൂടിന്റെയോർമ്മയിൽ
തണുവുംതണുക്കില്ലെൻ മരണത്തിലും.!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|