നാണയം  - മലയാളകവിതകള്‍

നാണയം  

നാണയം സുര്യമുരളി

ഉരുണ്ടു പോകും വിലയില്ലാ നാണയത്തിൻ
പുറകെ ഓടുന്നതെന്തിനാ .........?
കടലാസ്സു കഷ്ണമായ് മാറിയ കറൻസി
നോട്ടിനുള്ളിൽ ദയനീയമായ്വീക്ഷിക്കും
ഗാന്ധിജിക്കെന്തു പറ്റി.........?
അറിയുമായിരുന്നില്ലാ ആ പാവം
വിലയില്ലാതായ് മാറിയൊരെൻ രൂപം .....
കട്ടിലിനടിയിൽ കെട്ടിവെക്കപ്പെട്ട കറൻസി
നോട്ടിൻ പുതുമണം മാറും മുൻപേ ഒന്നുമല്ലാതായ്......
...കഥപറയും കണക്കുകൾ .....
കെട്ടുകണക്കിൻ പണം കയ്യിലിരുന്ന്
കരഞ്ഞു പോയി , ഒരു കുപ്പി വെള്ളത്തിനായ്
അന്നു ഞാൻ....
മറന്നുവോ?........കരഞ്ഞുവോ....?
തേങ്ങലായ് വിതുമ്പിയോ.. ........ ?
ഒരു നല്ല നാണയത്തിനായ്..........
വിലയുള്ള നോട്ടിനായ്.................



up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:21-08-2019 08:49:11 PM
Added by :Suryamurali
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :