ദിശതെറ്റി... - തത്ത്വചിന്തകവിതകള്‍

ദിശതെറ്റി... 

ആഗ്രഹത്തിന്റെ നിറവിൽ
സംശയത്തിന്റെ നിഴലിൽ
മറവിയുടെ തണലിൽ
തെരുവിലെ തിരക്കിൽ
ജോലിയുടെ മുഷിപ്പിൽ
പണത്തിന്റെ കൊഴുപ്പിൽ
തിരക്കിട്ട കഴിപ്പിൽ
ജീവിക്കാൻ മറക്കുന്ന
മനുഷ്യ സൗന്ദര്യങ്ങൾ
ശയന മാന്ദ്യതയിൽ
അന്ധകാരമൊഴിച്ചു
എൽ ഇ ഡി ബൾബുകളുടെ
പ്രകാശ വീഥിയിൽ
വളർച്ചയുടെ സ്വപ്നവുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-08-2019 10:57:49 AM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :