അമ്പതു വർഷം കഴിഞ്ഞപ്പോൾ ..
അറുപതുകളിൽ കുടിയേറ്റം
തുടങ്ങിയവരറിഞ്ഞില്ല
പിന്മുറക്കാർക്കു
പ്രകൃതിയുമായി മുഖാമുഖം.
കുന്നുകൾ നിരത്തി
വീടുകൾ വച്ചതും
കല്ലുവെട്ടിയതും
തോട്ടങ്ങളാക്കിയതും
പാടങ്ങളാക്കിയതും
ഉപജീവനത്തിനായി.
മണ്ണുമൂടിയും
വെള്ളമെടുത്തും
മരണവക്ത്രത്തിൽ
തളച്ച പദ്മവ്യൂഹം പോലെ.
പിന്മുറക്കാർക്കു
പ്രളയമായി
പെരുമഴയിലൊരു
കടുത്തശിക്ഷയായി.
Not connected : |