മാലാഖ  - തത്ത്വചിന്തകവിതകള്‍

മാലാഖ  

അവളുറങ്ങി ആ കുഞ്ഞു മുറിയിൽ
ഒന്നും അറിയാത്ത നിദ്ര..................
പ്രകൃതിയുടെ നൃത്തതാണ്ഡവം
ആ കുഞ്ഞു മാലാഖ അറിഞ്ഞില്ല
അവളെ ഒന്നാകെ മൂടിക്കൊണ്ടു
പോയ പ്രകൃതിയുടെ പ്രതിഭാസം
അവൾ അറിഞ്ഞില്ല ...................
ഒന്നു കരയുവാനോ, ഉണരുവാനോ
അവൾക്ക് അവസരം ലഭിച്ചില്ല...................
രക്ഷകരുടെ കയ്യിൽ അവളെ
കിട്ടുമ്പോൾ അവൾ,
ഉറങ്ങുകയായിരുന്നു........................
ആരു വിളിച്ചാലും ഉണരാത്ത
സുഖ നിദ്ര .............................


up
0
dowm

രചിച്ചത്:ലേഖലീഡർ
തീയതി:29-08-2019 03:56:51 PM
Added by :LEKHA
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :