സംഹാരതാണ്ഡവം
കാലചക്രത്തിന്റെ ഞാണുകൾ
വേർപെട്ടു നേരമല്ലാത്ത നേരത്തു
എത്തുന്ന അതിഥികൾ പേമാരി
കാറ്റ്, ഉരുൾപൊട്ടൽ അങ്ങനെ
പ്രകൃതി തൻ സംഹാരതാണ്ഡവം
ഗതിമാറി ഒഴുകുന്ന നദികളും
പുഴകളും, കലി പൂണ്ട് മുരളുന്ന
കുന്നും മലകളും പൊട്ടിയൊലിച്ചു
ഒന്നാകെ നമ്മളെ പുണരുന്നീ
ഉഗ്രമാം താണ്ഡവത്തിൽ
പാഠമായി നാമിത്ഓർത്തിടാതെന്നും
ധര തന്റെ മാറിനെനോവിച്ചിടുന്നു
അല്പമാം സ്വാർത്ഥ ലാഭത്തിനായി
വികസനം വികസനം മാത്രമല്ലോ
മർത്യൻ തൻ ജീവലക്ഷ്യം
Not connected : |