ആ കളിച്ചിരിയിൽ
വാനം ഉരുട്ടി കളിക്കു൦
കരിങ്കല്ലുകൾ
കരിമേഘങ്ങൾ.
ഉരുണ്ട് ഉരുണ്ട്
കൂട്ടിയിടിക്കുമ്പോൾ
കിലുകിലാ കുലുങ്ങി
വെള്ളി ചിരിതൂകി.
വിറച്ചു കാറ്റിലാടും
മരച്ചില്ലകൾതൻ
ഇളം പത്രങ്ങളിൽ
വർണ്ണ പൂക്കളിൽ
നിറച്ചുവിതറി
ഹർഷ വർഷങ്ങൾ.
ആ കളിച്ചിരിയിൽ
തുള്ളി തുള്ളി
പുഴപെണ്ണും തരംഗിതയായി .
വിനോദ്‌കുമാർ വി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|