കഷ്ടപ്പാടിലെ കഥ  - തത്ത്വചിന്തകവിതകള്‍

കഷ്ടപ്പാടിലെ കഥ  

കഷ്ടതയിൽ ജനിച്ചവനും
കഷ്ടതയിൽ വളർന്നവനും
കഷ്ടതയിൽ മരിച്ചവനും
കഥകൾ രസമുള്ളതില്ലാതെ.

കഷ്ടതയിൽ ജനിച്ചവനും
കഷ്ടപ്പെട്ടു ജീവിക്കുവാനും
കഷ്ടപ്പെട്ടുണ്ടാക്കിയവനും
കഥകളൊരുപാട്‌രസിക്കാൻ.

കഠിനാധ്വാനമോ
കള്ളക്കടത്തോ
കള്ളപ്പണമോ
കൊള്ളലാഭമോ
കൈയ്‌നീട്ടത്തിലോ
കയ്യിലെത്തിച്ചത്
കഥയല്ല,കാര്യമായി
കച്ചവടത്തിലെ തിളക്കം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-09-2019 06:25:43 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :