ജീവിതമില്ലാത്ത ജീവിതം        
    സത്യം പറയാതെ സർക്കാരുകളും 
 കോടതികളും പോലീസും ഗ്രാമവും 
 കുടുംബവും വ്യക്തികളും 
 പണത്തെയും പദവിയേയും 
 ഭയന്നും ചിരിച്ചും  കളിച്ചും
 ജീവിതമില്ലാത്ത ജീവിതം.
 
 സ്വത്തിന്റെ പേരിൽ 
 സ്വരക്കേടുമൂർഛിച്ചു 
 സ്വൈരം കെടുത്തുന്ന-
 ബന്ധം വീട്ടിനുള്ളിൽ 
 ജീവനുകൾ കുഴഞ്ഞു 
 വീഴുന്ന  പ്രതിഭാസം 
 അത്യാഗ്രഹങ്ങളുടെ 
 സംഹാരതാണ്ഡവത്തിൽ 
 പണത്തിന്റെ കാലപുരിയായി 
 പകയുടെ കൂത്തരങ്ങായി.
 
      
       
            
      
  Not connected :    |