തിരുശേഷിപ്പുകൾ - തത്ത്വചിന്തകവിതകള്‍

തിരുശേഷിപ്പുകൾ 

ഓരോ ജീവനും എത്രയോ ബ്രിഹത്തും
പവിത്രവുമാണ്...
കുഴിമൂടിയാലും തിരുശേഷിപ്പ്
ഈ മണ്ണിൽ മൂടിക്കിടക്കും
കാലങ്ങളോളം കാലങ്ങളോളം
പട്ടടയിൽ തളിർത്ത പുലിൽ
പൂക്കളായി ചിരിക്കും ...
പൂവിൻറെ ഗന്ധമോടെ
ഇലകൾ തൻ മർമരമോടെ
കാറ്റിൽ അലിയും
ജൈവ മണ്ഡലത്തിൽ
കറങ്ങിനടക്കും ആ
കണങ്ങൾ ആത്മാകൾ.
കൊലപാതകിക്കും
ശ്വാസം നൽകും...
ആരിലൊക്കെയോ
ആരുടെയൊക്കെയോ
തിരുശേഷിപ്പുകൾ.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:15-10-2019 12:59:44 AM
Added by :Vinodkumarv
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :