പ്രണയം - ഇതരഎഴുത്തുകള്‍

പ്രണയം 

പ്രണയം എന്നത് കാല്പനികതയുടെ വൈകാരികത ആവാഹിച്ചുകൊണ്ടുള്ള മനസ്സിൽ കുളിരു കോരിയിടുന്ന ഒരു അനുഭൂതിയാണ് എന്നാണ് തോന്നിയിട്ടുള്ളത്.

പക്ഷെ പതിനഞ്ചിലെ പ്രണയങ്ങൾ മിക്കതും പക്വത ഇല്ലാത്തതായാണ് കണ്ടുവരാറ്‌ എന്നാളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. കൗമാര പ്രണയങ്ങളെ , പ്രണയത്തിന്റെ നിർവ്വചനത്തിലേക്ക് കൊണ്ടുവരാൻ കഴിയുമായിരുന്നോ എന്നറിയില്ല. ഒരു കൂട്ടുകാരിയോടോ/കാരനോടോ തോന്നുന്ന ഒരു പ്രത്യേക ഇഷ്ടം. അല്ലെ?

ആ ഇഷ്ടത്തിലെ ഒരു പോസിറ്റീവിറ്റി എന്താന്നു വെച്ചാൽ , സ്കൂളിൽ പഠിക്കുന്ന പാഠങ്ങൾക്കൊപ്പം , അറിയാതെയാണെങ്കിലും ജീവിതത്തിലുടനീളം ആ "സ്നേഹവും" നമ്മൾ പകർത്തുന്നുണ്ട് എന്നതാണ്. നമ്മോടൊപ്പം സഹവസിക്കുന്നവർ കളങ്കമില്ലാത്ത ആ സ്നേഹം അനുഭവിക്കുന്നുമുണ്ട്.

അങ്ങനെയുള്ള സ്നേഹം തിരിച്ചറിഞ്ഞ ഒരു ദിവസമായിരുന്നു വളരെ പതിറ്റാണ്ടുകൾക്ക് ശേഷം സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ അനുഭവവേദ്യമായത്.

"ആഗ്രഹങ്ങളുണ്ടായിരുന്നു...
പക്ഷെ പൊരുതേണ്ടത് സാഹചര്യങ്ങളോടായിരുന്നു...

പൊരുതി ജയിക്കുന്നതുവരെ,
സൂര്യൻ അസ്തമിക്കാതിരിക്കുന്നില്ലല്ലോ..?
ചന്ദ്രൻ ഉദിക്കാതിരിക്കുന്നില്ലല്ലോ...?
ശൈത്യം വേനലിനു വഴിമാറാതിരുന്നില്ലല്ലോ..?

കണ്ണുനീർ പൊഴിക്കുന്നില്ലെങ്കിലും
നഷ്ടങ്ങളെ കുറിച്ചോർക്കാറുണ്ട്..."

അകലങ്ങളിലെ സുഹൃത്തിനെ കുറിച്ചുള്ള ഓർമ്മകൾക്ക് മധുരമേറെയാണ് !

അസ്തമിക്കുന്ന സൂര്യന്റെ Mellow കിരണങ്ങൾ പോലെ,
മൃദുവായി, പക്ഷേ സങ്കടത്തോടെ,
ഹൃദയത്തിൽ പതിക്കുന്നു...

ഏഥൻസിൻറെ തത്ത്വചിന്തകൻ പ്ലാറ്റോ പറഞ്ഞ പോലെ "സ്നേഹത്തിന്റെ സ്പർശത്തിൽ എല്ലാവരും കവിയാകുന്നു".


up
0
dowm

രചിച്ചത്:ശിവൻ
തീയതി:16-10-2019 11:24:22 AM
Added by :Shiva
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :