പുകമറയിൽ  - തത്ത്വചിന്തകവിതകള്‍

പുകമറയിൽ  

സത്യമുറങ്ങുമ്പോൾ
കള്ളന്മാർകളിയാടുമ്പോൾ
കരകയറാനാകാതെ
മൗനസമ്മതത്തോടെ
കുറ്റങ്ങളാവർത്തിച്ചു -
ബന്ധങ്ങളവസാനിപ്പിച്ചു-
ബന്ധനം മടിക്കാതെ-
കൂട്ടത്തോടെയൊടുങ്ങാൻ.

ചയ്യേണ്ടവർ മൂടിവച്ചു-
പുകമറമാറ്റി
കുടത്തിൽനിന്നും
ഭൂതങ്ങളെ
പുറത്തിറക്കുന്നതുപോലെ-
ന്യായവും നീതിയും
പകച്ചു നിന്നു-
വെറും സംശയങ്ങളുമായി.





up
0
dowm

രചിച്ചത്:,മോഹൻ
തീയതി:16-10-2019 07:35:22 AM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :