മനസാകുമീ ചില്ലുപാത്രം  - തത്ത്വചിന്തകവിതകള്‍

മനസാകുമീ ചില്ലുപാത്രം  

എൻ മനസാകുമീ ചില്ലുപാത്രം
തനിച്ചിരിക്കുമ്പോൾ നീ
നിറച്ചുതന്നാപ്രണയമഴയിൽ
തീർത്തു വിനോദദൃശ്യങ്ങൾ.

ചിരിച്ചോടിക്കളിക്കുന്നു
മിന്നുന്നചിറകുമായി
ഒരായിരം വർണ്ണമത്സ്യ൦
ഒരുമിച്ചുകൂടുമ്പോൾ തനി സ്വർണ്ണമത്സ്യ൦.

ആ അഴക് നോക്കി
ഞാൻരസിച്ചിടുമ്പോൾ
പരൽമീൻ പോലെ നിന്റെമിഴികൾ
കണ്ണാടിക്കൂടിലൂടെ എന്നെ നോക്കി.

കണ്ടിലെ നീർച്ചെടികൾ ഇളകുന്നത്
മുട്ടിയുരുമ്മി മുത്തംനൽകുന്നത്.
അങ്ങനെ നീന്തിതുടിക്കുമ്പോഴും
അഴുക്കു നിറഞ്ഞ അടിത്തട്ടിലേക്കു
ഉരസി കലുഷമാകാതെ ആ ചില്ലുപാത്രം.

നമ്മൾ തൻ നയനങ്ങളെ
വർണ്ണ മത്സ്യങ്ങളാക്കി ,
അല്ലയോ പ്രിയേ പ്രണയിപിക്കുന്നു..
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:15-10-2019 10:38:10 PM
Added by :Vinodkumarv
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :